താമരശേരി: ചങ്ങലയ്ക്കിടാതെ അഴിച്ചുവിട്ട വളർത്തുനായ്ക്കളുടെ കടിയേറ്റ് അമ്പായത്തോടിൽ ഫൗസിയയെന്ന യുവതിയ്ക്ക് പരുക്കേറ്റ സംഭവത്തിൽ ഉടമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് താമരശ്ശേരി പോലീസ് ആർ.ഡി.ഒയ്ക്കും,താമരശേരി ഗ്രാമ പഞ്ചായത്തിനും റിപ്പോർട്ട് നൽകി. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ വളർത്തുമൃഗത്തെ സ്വതന്ത്രമാക്കി വിടുന്നതിന് വെഴുപ്പൂർ എസ്റ്റേറ്റിലെ മീനംകുളത്തുചാൽ ബംഗ്ലാവിൽ റോഷനെതിരെ സി.ആർ.പി.സി 133 പ്രകാരമുള്ള നടപടിയ്ക്ക് നിർദേശിച്ചാണ് താമരശ്ശേരി പോലീസ് ഇൻസ്‌പെക്ടർ അഗസ്റ്റിൻ റിപ്പോർട്ട് സമർപ്പിച്ചത്.
Tags:
Latest News
