Trending

ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട യുവാവിന്റെ ആത്മഹത്യ; കാമുകന് പിന്നാലെ യുവതിയും അറസ്റ്റില്‍


തിരുവനന്തപുരം:മുട്ടത്തറ സ്വദേശിയായ യുവാവിന്റെ ആത്മഹത്യയില്‍ ഭാര്യ അറസ്റ്റില്‍. ശ്രീകാര്യം മടത്തുനട ലെയിന്‍ സുരേഷ് നിലയത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്.

ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ യുവതിയുടെ കാമുകനായ നെടുമങ്ങാട് സ്വദേശി കെ വിഷ്ണുവിനെയും പൊലീസ് പിടികൂടിയിരുന്നു.

2019 സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ കെ ശിവപ്രസാദിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യയും അവിടത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്ന് യുവതി ശിവപ്രസാദിനോട് കള്ളം പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു

ബന്ധുവെന്ന പേരില്‍ വിഷ്ണു ശിവപ്രസാദിന്റെ വീട്ടില്‍ വരാറുമുണ്ടായിരുന്നു. വിഷ്ണുവും ഭാര്യയും തമ്മിലുള്ള അശ്ലീല വീഡിയോ ശിവപ്രസാദ് കണ്ടെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

ശിവപ്രസാദ് തൂങ്ങി മരിച്ച ചുവരില്‍ വിഷ്ണുവാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതി വെച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനു പിന്നാലെ ഒളിവില്‍ പോയ വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യയും പാലക്കാട് ഒരുമിച്ച് താമസിക്കുകയായിരുന്നു.

ഇവരെ പറ്റി വിവരം ലഭിച്ചതോടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് വിഷ്ണു. ഒന്നാം പ്രതിയായ യുവതി വീട്ടിലില്ലാതിരുന്നതിനാല്‍ അന്ന് അറസ്റ്റ് ചെയ്യാനായില്ലായിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post