Trending

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു


എറണാകുളം കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആലപ്പുഴ സ്വദേശി റസലിന്റെ കാറാണ് കത്തിനശിച്ചത്. റസലും കുട്ടികളുമടങ്ങിയ ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. മൂവാറ്റുപുഴയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെയാണ് കാറിന് തീപിടിച്ചത്.

വൈകിട്ട് നാലേമുക്കലോടെയായിരുന്നു അപകടം. വാഹനത്തിന്റെ മുന്‍വശത്തുനിന്ന് പുക ഉയര്‍ന്നുതുടങ്ങിയപ്പോള്‍ തന്നെ യാത്രക്കാര്‍ ഇറങ്ങി ഓടിയത് വന്‍ ദുരന്തം ഒഴിവാക്കി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരെ ഗതാഗതം തടസപ്പെട്ടു.

തീയണച്ച ശേഷം കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒന്നേകാല്‍ വര്‍ഷം മാത്രം പഴക്കമുള്ള കാറാണ് കത്തിനശിച്ചത്. തീപിടുത്തത്തിന്റെ കാരണം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post