താമരശ്ശേരി:14-11-2021 രാവിലെ അമ്പായത്തോട്
അങ്ങാടിക്ക് സമീപം ദേശീയ പാതയരികിൽ
കുട്ടിയെ കാത്തു നിന്ന ഫൗസിയ എന്ന വീട്ടമ്മയെയാണ്,
വെഴുപ്പൂർ എസ്റ്റേറ്റ് മീനം കുളത്ത്ചാൽ റോഷൻ
എന്നയാളുടെ വളർത്തുനായകൾ
കൂട്ടത്തോടെ അക്രമിച്ച്
മാരകമായി പരിക്കേൽപ്പിച്ചത്.
പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ
സന്ദർഭോജിതമായ ഇടപെടലാണ്
യുവതിയുടെ ജീവൻ രക്ഷിച്ചത്.
പട്ടിയുടെ ഉടമക്കെതിരെ
നിസ്സാര വകുപ്പുകൾ ചേർത്ത്
സ്റ്റേഷനിൽ നിന്നും ജാമ്യം നൽകിയ താമരശ്ശേരി പോലീസ് ,
രക്ഷാപ്രവർത്തനം നടത്തിയ
നാട്ടുകാരുടെ പേരിൽ ജാമ്യമില്ലാ
വകുപ്പു പ്രകാരം കള്ളക്കേസ്സെടുത്ത
നടപടിയിൽ CPI_M_അമ്പായത്തോട്ലോക്കൽ കമ്മറ്റി ശക്തമായി പ്രതിഷേധിക്കുകയും
കേസ്സ് ഉടൻ പിൻവലിക്കണമെന്ന്
ആവശ്യപ്പെടുകയും ചെയ്തു.
Tags:
Latest News
