കോട്ടയം കൂരാലിയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന. 100 ലിറ്ററില്‍ അധികം വിദേശമദ്യവുമായി ഹോട്ടല്‍ ഉടമ പിടിയിലായി. ഹോട്ടല്‍ ഉടമ ശ്യാമിനെ പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തു.
അര ലിറ്ററിന്റെ 211 കുപ്പികളിലായി 101.5 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. ബിവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം ഉയര്‍ന്ന വിലയ്ക്കാണ് ഇയാള്‍ വില്‍ക്കുന്നത്. ലോക്ക്ഡൗണ്‍ പ്രമാണിച്ച് വന്‍ മദ്യശേഖരമാണ് ഹോട്ടലില്‍ കരുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
Tags:
Latest News
