Trending

37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പോക്സോ കേസെടുത്ത് പൊലീസ്


കൊച്ചി: 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന്  ഇരയാക്കിയെന്ന് പരാതി. സംഭവത്തിൽ പൊലീസ് പോക്സോ വകുപ്പ്  പ്രകാരം കേസെടുത്തതിനെ തുടർന്ന് ഭർതൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തൻവേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരനും വീട്ടുകാരും പരാതി നൽകിയത്. കഴിഞ്ഞ ഒരു വർഷമായി വീട്ടമ്മ പീഡിപ്പിക്കുന്നുണ്ടെന്നാണ് കുട്ടി നൽകിയ പരാതിയിൽ പറയുന്നത്.

യുവതിയുടെ വീട്ടിൽ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുർബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താൻ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയിൽനിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസെടുത്തതിനെ തുടർന്ന് വീട്ടമ്മ ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോർട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post