Trending

പച്ചക്കറി വാഹനത്തില്‍ നിന്ന്   ഒന്നേമുക്കാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി; പിടിച്ചതില്‍ 500 രൂപയുടെ കള്ളനോട്ടും; കൊടുവള്ളി സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍ 





ബത്തേരി: മതിയായ രേഖകളില്ലാതെ പച്ചക്കറി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി 73 ലക്ഷത്തി 33 ആയിരത്തി 170 രൂപ പിടികൂടി. ഇതില്‍ 500 രൂപയുടെ കള്ളനോട്ടും ഉള്‍പ്പെടുന്നുണ്ട്. വാഹന ഡ്രൈവർ കൊടുവള്ളി കെടേക്കുന്നുമ്മല്‍ കെ കെ ആറ്റകോയ (24), മുഖ്യ പ്രതി കൊടുവള്ളി കരിമ്പനക്കല്‍ മുസ്തഫ (32) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സുല്‍ത്താന്‍ ബത്തേരി പൊലിസും, ജില്ലാ ഡോഗ് സ്‌ക്വാഡും ചേര്‍ന്ന്പൊന്‍കുഴിക്ക് സമീപത്തു വെച്ചാണ് പണം പിടികൂടിയത്. മൈസൂരില്‍ നിന്നും പച്ചക്കറി കൊണ്ടുവന്ന ദോസ്ത് പിക്കപ്പ് വാനിലെ ഡാഷ് ബോര്‍ഡിനോട് ചേര്‍ന്നുളള രഹസ്യ അറയില്‍ നിന്നുമാണ് പണം പിടികൂടിയത്.  

ഇയാളോടൊപ്പം വാഹനത്തില്‍ വരുകയും പിന്നീട് ഗുണ്ടല്‍പേട്ടില്‍ വച്ച് ബസ്സില്‍ കയറി അതിര്‍ത്തി കടക്കുകയും ചെയ്ത   മുസ്തഫയെ ബത്തേരി ടൗണില്‍വച്ചാണ് പൊലീസ് പിടികൂടിയത്. ഇതില്‍ മുസ്തഫയാണ് പ്രധാനിയെന്ന് പൊലീസ് പറഞ്ഞു. 500 രൂപയുടെ കള്ളനോട്ടും കുഴല്‍പണത്തില്‍ ഉള്‍പ്പെട്ടതിനാല്‍  ഇതിനെതിരെയും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനാല്‍ തന്നെ പണം മുഴുവന്‍ സര്‍ക്കാരിലേക്ക് കണ്ട് കെട്ടാനും സാധ്യതയുണ്ട്. ഇതിനു മുമ്പും സമാനമായ രീതിയില്‍ പണം ഇവര്‍ കടത്തിയതായി സൂചനയുണ്ട്. നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി രജികുമാര്‍,സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി പ്രദീപ് കുമാര്‍ , എസ്  ഐ ഷജീം, സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post