താമരശ്ശേരി : വഖഫ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ട ഇടതു പക്ഷ ഗവൺമെന്റ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സമാപന സംഗമം അണ്ടോണ അങ്ങാടിയിൽ അണ്ടോണ പത്താം വാർഡ് നടത്തിയ പരിപാടി കൊടുവള്ളി എം എൽ എ ഡോ: എം കെ മുനീർ ഉദ്ഘാടനം ചെയ്തു. പി പി ഹാഫിസുറഹിമാൻ അധ്യക്ഷത വഹിച്ചു. ഫാസിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു. വി എം ഉമ്മർ മാസ്റ്റർ, എം എ ഗഫൂർ , പി എസ് മുഹമ്മദലി, ജെ ടി അബ്ദുറഹിമാൻ , കെ എം അശ്റഫ് മാസ്റ്റർ, എ കെ കൗസർ , സുൽഫിക്കർ, ഷാജഹാൻ, അയ്യൂബ്ഖാൻ , അനിൽ മാസ്റ്റർ, ഷംസീർഎവലം, പി കെ ആലിക്കുട്ടി മാസ്റ്റർ, പി.പി അശ്റഫ് , വാഹിദ്, മജീദ് അണ്ടോണ, ഫുആദ്, സി വി ബാപ്പു, വി എൻ നിസാർ എന്നിവർ സംസാരിച്ചു
Tags:
Latest News
