Trending

കാട്ടു പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു





ഈങ്ങാപ്പുഴ:ബെെക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് കാട്ടു പന്നിയുടെ അക്രമണത്തില്‍ പരിക്കേറ്റു.ചോയോട് ചിരണ്ടായത്ത് ജോമോനാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി 09:30 ഓടെ ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജോമോന് കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ജോമോൻ ഈങ്ങാപ്പുഴ സ്വകാര്യഹോസ്പിറ്റലില്‍ ചികില്‍സ തേടി.
മലയോര മേഖലയില്‍ വെെകിട്ടോടെ വീടിന് പുറത്തിറങ്ങാന്‍ പറ്റാത്തവണ്ണം പന്നിശല്യം രൂക്ഷമായിരിക്കുകയാണ്.റോഡില്‍ സ്ട്രീറ്റ് ലെെറ്റുകള്‍ ഉണ്ടായാല്‍ ഒരു പരിധിവരെ വാഹനങ്ങള്‍ക്കും ആളുകൾക്കും പന്നിയെ കാണാൻ സാധിക്കുകയും ,പന്നി ശല്യത്തില്‍ നിന്ന് രക്ഷനേടാൻ സാധിക്കുകയും ചെയ്യും.മലയോരമേഖലയിലെ റോഡുകളില്‍ സ്ട്രീറ്റ് ലെെറ്റുകളില്ലാത്തത് വന്യമൃഗങ്ങള്‍ക്ക് ഗുണകരമായി മാറിയിരിക്കുകയാണ്.റോഡുകളിൽ സ്ട്രീറ്റ്‌ ലൈറ്റുകളും വനാതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തിന് അധികൃതരുടെയും പഞ്ചായത്തിന്റെയും ഭാഗത്തു നിന്നും വേണ്ട നടപടികൾ ഉണ്ടായാൽ ഒരു പരിധി വരെ വന്യ മൃഗ ശല്യത്തിന് പരിഹാരമാകും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post