കോഴിക്കോട് കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. കെട്ടിടത്തിന്റെ തൂണുകൾ മാത്രം ബലപ്പെടുത്തിയാൽ മതിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം അവസാനം റിപ്പോർട്ട് സർക്കാരിന് കൈമാറും. നേരത്തെ ചെന്ന ഐഐടിയിലെ സംഘം നടത്തിയ പഠനത്തിലായിരുന്നു കോഴിക്കോട് നഗരത്തിലെ കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടർന്നാണ് കൂടുതൽ പരിശോധനയ്ക്ക് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഇവരുടെ റിപ്പോർട്ടിലാണ് കെട്ടിടത്തിന് അപാതകളൊന്നുമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് ആവശ്യത്തിന് കമ്പി ഉപയോഗിച്ചില്ല, കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളലുകള്‍ വീണു, കെട്ടിടത്തില്‍ ചോര്‍ച്ചയും വിള്ളലും ഉണ്ട്, നിര്‍മാണത്തില്‍ സ്ട്രക്ചറല്‍ എഞ്ചിനീയറുടെ വൈദഗ്ധ്യം കാണില്ല എന്നീ പിഴവുകളായിരുന്നു ഐഐടി സംഘം ചൂണ്ടിക്കാണിച്ചത്. ബലപ്പെടുത്താതെ ബസ് സ്റ്റാന്റ് ഉപയോഗിക്കരുതെന്നായിരുന്നു ഇവരുടെ നിർദ്ദേശം.
2015 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മ്മിച്ചത്. 76 കോടി രൂപയാണ് ചെലവിലാണ് സമുച്ചയം നിര്‍മ്മിച്ചത്. വലിയ വ്യാപ്തിയുള്ള കെട്ടിടത്തിലെ ചില മുറികള്‍ വാടകയ്ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതലെ നിരവധി പരാതികളാണ് കെട്ടിടത്തിന്റെ അപാകത സംബന്ധിച്ച് ഉയര്‍ന്നു വന്നത്.
Tags:
Latest News
