Trending

ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യണം: എസ്.ടി.യു




താമരശ്ശേരി : വിവിധ ക്ഷേമനിധി ഓഫീസുകളിൽ വിതരണം ചെയ്യാതെകുടിശ്ശികയായി കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ഉടൻ വിതരണം നടത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് കൊടുവള്ളി മണ്ഡലം എസ്.ടി.യു. കൺവെൻഷൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫിബ്രവരി 23, 24 തിയ്യതികളിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. പി.സി.മുഹമ്മദ് അധ്യക്ഷതവഹിച്ചു , എസ്.ടി.യു. മുൻ സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. കോയ മുഖ്യപ്രഭാഷണം നടത്തി , അഷ്റഫ് കൂടത്തായി സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ: വേളാട്ട് അഹമ്മദ്, ജില്ലാ ട്രഷറർ എ.ടി.അബ്ദു , മണ്ഡലം നീരിഷകൻ മുഹമ്മദലി, അങ്കണവാടി യൂണിയൻ സംസ്ഥാന ജന: സെക്രട്ടറി ബുഷ്റ ടീച്ചർ പൂളോട്ടുമ്മൽ, എ.അബ്ദുള്ള മാസ്റ്റർ, സലിം നരിക്കുനി, സലീന സിദ്ധീഖലി, സൽമ നരിക്കുനി, കെ.കെ. സലാം, എന്നിവർ സംസാരിച്ചു. കാസിം കാരാടി നന്ദി പറഞ്ഞു.
എസ്.ടി.യു.നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായി,
പ്രസിഡന്റ്അ ഷ്റഫ് കൂടത്തായി,ജന .സെക്രട്ടറി , കെ.കെ സലാം,വൈസ് , പ്രസിഡണ്ടുമാർ 
 എ.അബ്ദുള്ള മാസ്റ്റർ,കെ . സുലൈമാൻ, ഉമ്മർ കണ്ടിയിൽ ,
 കെ.കെ. മൂസക്കോയ ഹാജി സെക്രട്ടറിമാർ 
 സിദ്ധീഖലി രാംപോയിൽ,
 ,എം.സി ഇബ്രാഹിം പി.സി . റംല ടീച്ചർ ട്രഷറർ കാസിം കാരാടി  എന്നിവരെയും തെരഞ്ഞെടുത്തു .
T News

working in the field of advertising and printing

Post a Comment

Previous Post Next Post