Trending

ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി; ഇന്റര്‍സിറ്റിയടക്കം നാല് ട്രെയിനുകള്‍ റദ്ദാക്കി


കൊച്ചി: ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഇന്റർസിറ്റിയടക്കമുള്ള നാല് ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, നിലമ്പൂർ-കോട്ടയം എക്സ്പ്രസ്, പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

എറണാകുളം-പുണെ എക്സ്പ്രസ് (22149) രാവിലെ 8.15നായിരിക്കും പുറപ്പെടുക. രാവിലെ 5.15-ന് പുറപ്പെടേണ്ട ട്രെയിനാണിത്. മൂന്ന് മണിക്കൂർ വൈകി ഓടും. രണ്ടു മണിയോടെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്ഥാപിച്ചു. എട്ടു മണിയോടെ രണ്ടു ട്രാക്കുകളിലും ട്രെയിനോടിക്കാനാകും.

കൊല്ലത്തേക്ക് സിമന്റ് കൊണ്ടുപോയ ചരക്ക് ട്രെയിനാണ് ഇന്നലെ രാത്രി ആലുവയിൽ പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. അവസാന ബോഗികളാണ് തെന്നിമാറിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post