Trending

ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണം, പരിശോധന ശക്തം, അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും, വാഹനം പിടിച്ചെടുക്കും


താമരശ്ശേരി: സംസ്ഥാനത്ത് ശനിയാഴ്ച രാത്രി 12 മുതൽ ഞായറാഴ്ച രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണം ഇന്നും തുടരും.നിയന്ത്രണ ലംഘനം കണ്ടെത്താൻ പോലീസിന്റെ കർശന പരിശോധനയുണ്ടാകും. അവശ്യസർവീസുകൾക്ക് മാത്രമാണ് ഇളവ്. യാത്രകളിൽ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെപേരിൽ കേസെടുക്കും. വാഹനം പിടിച്ചെടുക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post