Trending

വായന ശാലയും ഓഫീസും ഉദ്ഘാടനം ചെയ്തു.

 
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പെരുമ്പള്ളി പ്രദേശത്ത് സോഷ്യൽ കൾച്ചറൽ മൂവ്മെന്റ് ഓഫീസ് & വായനശാല ഉദ്ഘാടനം പ്രമുഖ ചിത്രകാരനും , നാഷണൽ ഇന്നൊവേറ്റിവ് അക്കാദമിചെയർമാനുമായ പി.ടി യൂസഫ് ഓമാനൂർ ചിത്രം വരച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ പ്രസിഡണ്ട് എം.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പെരുമ്പള്ളി വാർഡ് മെമ്പർ ജാസിൽ എം.കെ മുഖ്യ പ്രഭാഷണം നടത്തി.ഷനിജ് പെരുമള്ളി, മനോഹര പണിക്കർ, ഉസ്മാൻ പി.പി, മനോജ് കെ , സി.കുഞ്ഞാലി സി.എച്ച് ബഷീർ കാദർ മാസ്റ്റർ രവീന്ദ്രനാഥൻ നായർ | സനോജ് കരുവൻ കാവ് പ്രബീഷ് കരുവൻ കാവ്| ഷവിതലി സി എന്നിവർ ആശംസകൾ അർപ്പിച്ചു' പ്രസ്തുത ചടങ്ങിന് അജീഷ് വീഴാമല സ്വാഗതവും , ഗിരിജാക്ഷൻ അന്നേടത്ത് നന്ദിയും പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post