താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് യുവതി യുവാക്കളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് , കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും പഞ്ചായത്തിന്റെയും മറ്റു സർക്കാർ ഇതര സ്ഥാപനങ്ങളുടെയും പദ്ധതികളും മറ്റ് അനൂകൂല്യങ്ങളും സംരംഭകരവാൻ താത്പര്യമുള്ളവരിൽ എത്തിക്കുക എന്നതും യുവജനങ്ങൾക്കായി
മറ്റു തൊഴിലധിഷ്ഠിത പ്രോഗ്രാമുകളുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം,
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സംരംഭകത്വ സെമിനാർ ജനുവരി മൂന്ന് 9 30 ന് കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ ഡോ.എം കെ മുനീർ നിർവഹിക്കും സെമിനാറിന്റെ ഭാഗമായി വിവിധ സർക്കാർ, സർക്കാർ ഇതര ഏജൻസികളുടെ പ്രതിനിധികൾ പദ്ധതികളെ ക്കുറിച്ചു വിശദീകരിക്കാൻ എത്തുന്നു..
തുടർന്നും യൂത്ത് ഇന്നോവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും മറ്റു തൊഴിലധിഷ്‌ടിത പരിപാടികളും സംഘടിപ്പിക്കുമെന്ന് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുർറഹ്മാൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ഖദീജ സത്താർ എന്നിവർ അറിയിച്ചു...
Tags:
Latest News
