കോവളത്ത് വിദേശ പൗരന്റ പരാതിയില്‍ ഗ്രേഡ് എസ് ഐ യെ സസ്‌പെന്റ് ചെയ്തു. വിദേശിയെ തടഞ്ഞ് നിര്‍ത്തി ഇന്നലെ പൊലീസ് മദ്യത്തിന്റെ ബില്‍ ആവശ്യപെടുകെയും പിന്നീട് ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍ രണ്ടെണ്ണത്തിലെ മദ്യം ഒഴുക്കിക്കളഞ്ഞിരുന്നു.
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ സ്വദേശി സ്റ്റീഫന്‍ ആസ്ബെര്‍ഗിനെ(68)യാണ് വാഹന പരിശോധനയ്ക്കിടെ കോവളം പോലീസ് അവഹേളിച്ചെന്ന് ആക്ഷേപമുണ്ടായത്. പരിശോധനയ്ക്കിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍ രണ്ടെണ്ണത്തിലെ മദ്യം ഒഴുക്കിക്കളഞ്ഞിരുന്നു.
വെള്ളാറിലുള്ള ബിവറേജ് ഔട്ട്‌ലെറ്റില്‍നിന്നാണ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്.
Tags:
Latest News
