Trending

ആറ്റിങ്ങൽ മാമത്ത് സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു


ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമത്ത് സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അവനവഞ്ചേരി വേലാംകോണം ചരുവിള വീട്ടിൽ വിക്രമൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ദേശീയ പാതയിൽ മാമത്ത് അപകടം നടന്നത്. ആറ്റിങ്ങലിലേക്ക് വന്ന അറപ്പുര സ്വകാര്യ ബസ് എതിർ ദിശയിൽ വിക്രമൻ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയും ഓട്ടോ തലകീഴായി മറിയുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിക്രമനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post