Trending

ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി ചാടിപോയ സംഭവം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ യുവാവ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയുടെ കസ്റ്റഡി കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതയുണ്ടായില്ലെന്നാണ് വിലയിരുത്തല്‍.

പോക്‌സോ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തിനിടെ വൈകിട്ട് ആറരയോടെയാണ് പ്രതികളില്‍ ഒരാളായ ഫെബിന്‍ റാഫി ചേവായൂര്‍ പെലീസ് സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. യുവാവ് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പോക്‌സോ ആക്ട് പ്രകാരം യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം യുവാക്കള്‍ തെറ്റുകാരല്ലെന്നാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്ത് കടന്ന പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍.

യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ഇക്കാര്യം ഗേറ്റിനടുത്തെത്തി പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയായിരുന്നു. സിഡബ്യൂസി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു കുട്ടികളുടെ പ്രതികരണം. പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ ഇക്കാര്യം വിളിച്ചു പറഞ്ഞതോട് അധികൃതര്‍ അവരെ പിടിച്ചുമാറ്റി.ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി ചാടിപോയ സംഭവം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
T News

working in the field of advertising and printing

Post a Comment

Previous Post Next Post