നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണാക തെളിവുകളെന്ന് വിലയിരുത്തി കോടതിയില്‍ സമര്‍പ്പിക്കാവാശ്യപ്പെട്ട ഫോണുകളുടെ വിഷയത്തില്‍ വ്യക്തതയില്ലാതെ ദിലീപ്. ദിലീപിന്റേത് ഉള്‍പ്പെടെ ഏഴ് ഐഎംഇഐ നമ്പറിലുള്ള ഫോണുകള്‍ ഹാജറാക്കാന്‍ ആയിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇതില്‍ ഏത് കമ്പനിയുടേത് എന്ന് വ്യക്തമാക്കാത്ത ക്രമനമ്പര്‍ പ്രകാരം നാലാമത്തെ ഫോണിന് പുറമെ ആറ് ഫോണുകള്‍ ഹാജറാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ദിലീപിന്റേതായി ക്രമ നമ്പര്‍ പ്രകാരം രണ്ട്, നാല് എന്നിങ്ങനെ സുചിപ്പിച്ചിട്ടുള്ള ഫോണുകളാണ് ഇന്ന് കോടതിയില്‍ ഹാജറാക്കിയത്. ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് പി വര്‍ഗീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുന്നത്. കോടതി ഉത്തരവില്‍ പറയുന്ന ക്രമനമ്പര്‍ രണ്ട്, നാല് ഫോണുകള്‍ കയ്യിലുണ്ട്. ഇത് സത്യവാങ്മൂലത്തോടൊപ്പം ഹാജറാക്കുന്നു. എന്നാല്‍ പട്ടികയില്‍ പറയുന്ന 1, 3 ക്രമനമ്പറുകളിലുള്ള ഫോണുകളെ കുറിച്ച് സത്യവാങ് മൂലത്തില്‍ വിശദാംശങ്ങളില്ല.
ക്രമനമ്പര്‍ ഒന്നാമതായി രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ തന്റെ കൈവശമില്ല. ഇത് അടുത്ത കാലത്ത് ഉപയോഗിച്ചിട്ടില്ല. മുന്നാം നമ്പര്‍ ഫോണ്‍ നേരത്തെ തന്നെ തകരാറിലായിരുന്നു. ചോദ്യം ചെയ്യല്‍ സമയത്ത് ഈ ഫോണ്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ ഫിലിപ് പി വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ ഫോണ്‍ 12-1-22 തീയതില്‍ തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരിക്കാം എന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കുന്നു. ഇതോടെ കോടതി ഉത്തരവില്‍ പറയുന്ന രണ്ട് ഫോണ്‍മാത്രമാണ് ഹാജറാക്കിയിട്ടുള്ളത് എന്നാണ് വ്യക്തമാവുന്നത്.
കോടതി ആവശ്യപ്പെട്ട ഫോണുകളില്‍ ഏഴാമതായി പറയുന്ന ഫോണിന്റെ വിഷയത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കേസിലെ മൂന്നാം പ്രതി ഉപയോഗിച്ചിരുന്നതാണ് ഈ ഫോണ്‍ എന്ന് വിലയിരുത്തുന്ന ഈ ഫോണ്‍ തകരാറിലായെന്നും സത്യവാങ്മൂലം പറയുന്നു.
തിങ്കളാഴ്ച രാവിലെ 10.15 ന് മുന്‍പ് ആറു ഫോണുകള്‍ ദിലീപ് ഹൈക്കോടതിയില്‍ എത്തിച്ചിരുന്നു. ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് ഫോണുകള്‍ എത്തിച്ചത്. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.
Tags:
Latest News
