മീനങ്ങാടി: സ്വര്‍ണ്ണവും പണവുമായി വരുന്നവരെ വാഹനത്തില്‍ പിന്തുടര്‍ന്ന് കവര്‍ച്ച നടത്തുന്ന സംഘത്തിലെ ഒരാളെ കൂടി മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ആയഞ്ചേരി പൂക്കാട്ടുവീട്ടില്‍ അമല്‍ ആണ് അറസ്റ്റിലായത്. പ്രതിയെ താമരശ്ശേരി പൂനൂരില്‍ നിന്നാണ് അറസ്റ്റുചെയ്തത്. ഒട്ടേറെ വധശ്രമക്കേസുകളില്‍ പ്രതിയായ അമല്‍ ഏറെക്കാലം ജയില്‍ശിക്ഷ അനുഭവി ച്ചയാളാണ്. മീനങ്ങാടി പോലീസ് എടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ പ്രധാനിയാണ് അമല്‍. പ്രസ്തുത കേസില്‍ വയനാട്ടുകാരുള്‍പ്പെടെ അഞ്ചുപേര്‍ മുന്‍പ് അറസ്റ്റിലായിരുന്നു.
കോഴിക്കോട് സ്വദേശികളായ കൊയിലാണ്ടി അരിക്കല്‍ മിത്തല്‍ അഖില്‍ ചന്ദ്രന്‍ (29), ഉള്ളിയേരി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദു ലാല്‍ (22), ഉള്ളിയേരി കുന്നത്തറ വല്ലി പടിക്കല്‍ മീത്തല്‍ അരുണ്‍ കുമാര്‍ (27), വയനാട് സ്വദേശികളായ മൂപ്പൈനാട് നെടു ങ്കരണ കുയിലന്‍വളപ്പില്‍ സഖറിയ (29), തോമാട്ടുചാല്‍ വേലന്‍മാരിത്തൊടിയില്‍ പ്രദീപ് കുമാര്‍ (37) എന്നിവരാണ് മുന്‍പ് അറ സ്റ്റിലായത്. ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്.കാര്യമ്പാടിയില്‍ സംശയാസ്പദമായി കണ്ടെത്തിയ കാറിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് കവര്‍ച്ചാസംഘത്തിലെത്തിയത്. മൈസൂരു, ബെംഗളൂരു ഭാഗത്തുനിന്ന് സ്വര്‍ണം, പണം എന്നിവയുമായി വരുന്നവരെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്തുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു.
Tags:
Latest News
