കൊല്ലം:തൊടിയൂർ പുലി. വടക്ക് ആതിര (26) ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരപുരം ആദിനാട് വടക്ക് 5-ാം വാർഡിൽ ഗുരു പ്രീതിയിൽ സുബിന്റെ വീട്ടിലാണ് ആതിര തൂങ്ങി മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി.
മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് ഇന്ന് ബന്ധപ്പെട്ട ഉന്നത ഉദ്ദ്യോഗസ്ഥരെത്തി ഇൻക്വസ്സ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കുട്ടികളില്ല.
Tags:
Latest News
