കോടഞ്ചേരിഃ കഴിഞ്ഞ ദിവസം കോടഞ്ചേരിയില്‍ കര്‍ണ്ണാടകയില്‍ നിന്ന് വൈക്കോല്‍ കയറ്റി വന്ന ലോറിയിലെ വൈക്കോലിന് തീ പിടിച്ചു വലിയ ദുരന്തമാവേണ്ടിയിരുന്ന സാഹചര്യത്തില്‍ ലോറിയുടെ നിയന്ത്രണമേറ്റെടുത്ത്
നാടിനെ വലിയ ദുരന്തത്തില്‍ നിന്നും രക്ഷിച്ച ഷാജി പാപ്പന്‍ എന്ന ഷാജി വര്‍ഗ്ഗീസിനെ CPIM കോടഞ്ചേരി ലോക്കല്‍ കമ്മിറ്റി ആദരിച്ചു.
സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം ടി.വിശ്വനാഥന്‍ ഷാള്‍ അണിയിച്ചു.ഏരിയ സെക്രട്ടറി വി.കെ.വിനോദ് ഉപഹാരം നല്‍കി.ഏരിയ കമ്മിറ്റിയംഗങ്ങളായ ജോര്‍ജ് കുട്ടി,ഷിജി ആന്റണി,കെ.ടി.ബിനു,ദിപു പ്രേംനാഥ് ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ പി.ജെ.ഷിബു,സാബു പള്ളിത്താഴെ,വില്ല്യംസ്,ഷെജിന്‍.എം.എസ് എന്നിവര്‍ പങ്കെടുത്തു.
Tags:
Latest News
