Trending

ജനവാസ മേഖലയിൽ അറവുമാലിന്യ പ്ലാന്റ് സ്ഥാപിക്കരുത്





പുതുപ്പാടി: ഭാരത്‌ ഒർഗനൈസേഴ്സ് ആൻഡ് ഫെർട്ടിലൈസേഴ്സ് എന്ന പേരിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത 14 ആം വാർഡിൽ കൊട്ടാരക്കോത്ത് ജനവാസ മേഖലയിൽ സ്ഥാപിക്കുന്ന കോഴി അറവുമാലിന്യ പ്ലാന്റിന്റെ നിർമാണ പ്രവർത്തനം നിർത്തി വെക്കണമെന്നും പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ നിന്നും ബന്ധപെട്ടവർ പിന്മാറണമെന്നും സിപിഐ (എം) ഈങ്ങാപ്പുഴ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. 

വേണ്ടത്ര സൗകര്യങ്ങളോ ആധുനിക സജ്ജീകരണങ്ങളോ ഇല്ലാതെ വെറും 60 സെന്റ് സ്ഥലത്ത്  സർക്കാർ മാർഗ നിർദേശങ്ങൾക്കു വിരുദ്ധമായി സ്ഥാപിക്കുന്ന പദ്ധതി ജനങ്ങളുടെ ആരോഗ്യത്തിനും സ്വസ്ഥ ജീവിതത്തിനും ഭീഷണിയായി മാറും... പുതുപ്പാടി പഞ്ചായത്തിലെയോ തൊട്ടടുത്ത പ്രദേശങ്ങളിലെയോ അറവുമാലിന്യം സംസ്കരിക്കുന്നതിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി  യോജിച്ചുകൊണ്ടുള്ള പദ്ധതിയല്ല ഇവിടെ നടപ്പിലാക്കുന്നത്... ജില്ലയ്ക്ക് പുറത്തു നിന്നും മറ്റും അറവുമാലിന്യം സംഭരിച്ചു വ്യാവസായികാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതിക്കെതിരെ ജനങ്ങൾ ഒരു വർഷത്തോളമായി നിരന്തരം സമരത്തിലാണ്..

രണ്ടു കിലോമീറ്റർ ദൂരത്തായി സർക്കാർ അംഗീകാരത്തോടെയും ആധുനിക സജ്ജീകരണത്തോടെയും പ്രവർത്തിച്ചു വരുന്ന മറ്റൊരു കോഴി അറവുമാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം സഹിക്കവയ്യാതെ കട്ടിപ്പാറ- കോടഞ്ചേരി പഞ്ചായത്തുകളിലെ ജനങ്ങൾ ശക്തമായ പ്രക്ഷോഭ സമരങ്ങൾ തുടർന്ന്‌ വരികയാണ്..

ഇത്തരമൊരു സാഹചര്യത്തിൽ പരിമിതമായ  സൗകര്യത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കോഴി അറവുമാലിന്യ സംസ്കരണ  പ്ലാന്റ് സ്ഥാപിക്കുന്നതിൽ നിന്നും ഉത്തരവാദപെട്ടവർ പിന്മാറണമെന്നും  പദ്ധതിക്കു ഒരു കാരണവശാലും ഗ്രാമപഞ്ചായത്ത് ലൈസൻസ് നൽകരുതെന്നും സിപിഐ(എം)  ഈങ്ങാപ്പുഴ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു... ഇതു സംബന്ധിച്ചു നാട്ടുകാർ നടത്തിവരുന്ന  പ്രക്ഷോഭങ്ങൾക്കും  നിയമ പോരാട്ടങ്ങൾക്കും ആവശ്യമായ സഹായവും നേതൃത്വവും   നൽകുന്നതിനും ലോക്കൽ കമ്മറ്റി തീരുമാനിച്ചു..

യോഗത്തിൽ കെ സി വേലായുധൻ, എം ഇ . ജലീൽ, കെ.ജി. ഗീത,പുഷ്പവല്ലി, കെ സി രാജൻ എന്നിവർ സംസാരിച്ചു.. ലോക്കൽ സെക്രട്ടറി സഖാവ് കെ. ഇ. വർഗീസ് അദ്ധ്യക്ഷനായി..
T News

working in the field of advertising and printing

Post a Comment

Previous Post Next Post