വിഴിഞ്ഞം: പീഡനത്തിനിരയായ കുട്ടിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോക്സോ കേസ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു.
മുക്കോല വട്ടവിള വടക്കരികത്ത് വീട്ടിൽ ഗോകുലിനെ(20)യാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശിയുടെ നേതൃത്വത്തിലെത്തിയ പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:
Latest News
