ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ട ബലാത്സംഗ ശ്രമ കേസിലെ പ്രതിയെ പിടികൂടി. കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളിലൊരാളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഫെബിന്‍ റാഫിയെ ലോ കോളേജ് പരിസരത്ത് നിന്നാണ് പിടികൂടിയത്. ഓടി രക്ഷപ്പെട്ട് ഒരു മണിക്കൂറിനുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ റാഫിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്കും ബന്ധുക്കള്‍ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. വസ്ത്രം മാറുന്നതിനിടയിലാണ് ഫെബിന്‍ റാഫി ഓടി രക്ഷപ്പെട്ടത്. യുവാക്കള്‍ മദ്യം നല്‍കിയെന്നും, ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
അതേസമയം, ചില്‍ഡ്രണ്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ചില്‍ഡ്രണ്‍സ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറയുന്നു. വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കി.
Tags:
Latest News
