Trending

യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം കൊലപാതകം;പോലീസ്



മാനന്തവാടി എടവക മൂളിത്തോട് പളളിക്കൽ ദേവസ്യയുടെ മകൾ റിനിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്.

ജൂസിൽവിഷം നൽകിയതിനാൽ ആണ് ഗർഭസ്ഥശിശുവും മാതാവും മരിക്കാൻകാരണമെന്നുംകുട്ടിയുടെ പിതൃത്വംഡി.എൻ.എ ടെസ്റ്റിൽ പ്രതി റഹീമിന്റെതെന്നുംതെളിഞ്ഞതായും പോലീസ് പറഞ്ഞു.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പ്രതി മൂളിത്തോടുകാരനായ പുതുപറമ്പിൽ റഹീമിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾ റിമാന്റിൽ ആവുകയും ചെയ്തിരുന്നു.

 എന്നാൽ  കൊലപാതകമാണെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ അന്ന് പോലീസ് തയ്യാറായില്ലായിരുന്നു.ശക്തമായ പനിയും ചർദ്ദിയേയും തുടർന്ന് 2021 നവംബർ 18 നാണ് റിനിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രോഗം മൂർഛിചതിനെ തുടർന്ന് പിറ്റെ ദിവസം കോഴികോട് മെഡിക്കൽ കോളേജിൽ പ്രവേശിക്കുകയും ആദ്യം ഗർഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപെടുകയായിരുന്നു.


 അന്ന് തന്നെ നാട്ടുകാർ മരണത്തിൽ ദുരൂഹത ഉന്നയിച്ചിരുന്നു.
വിവാഹ മോചനകേസിൽ നിയമനടപടി സ്വീകരിച്ചു വന്നിരുന്ന റിനി അഞ്ച് മാസം ഗർഭിണിയുമായിരുന്നു. വിവാഹ മോചന കേസിന്റെയും മറ്റ് കാര്യങ്ങൾക്കായ് റിനിയുടെ കുടുംബവുമായി നിരന്തബന്ധം പുലർത്തിയിരുന്ന മൂളിത്തോട് താമസിക്കുന്ന ഓട്ടോ ഡ്രൈവർ 53 കാരനായ പുതുപറമ്പിൽ റഹീമിന്റെ പേര് അന്ന് തന്നെ ഉയർന്നിരുന്നു. കേസിനും മറ്റുമായി ഓട്ടോ റിക്ഷയിൽ കൊണ്ട് പോകുമ്പോൾ ജൂസിൽ വിഷം കലർത്തി റിനിക്ക് നൽകിയിരുന്നു എന്ന് അന്ന്തന്നെ നാട്ടുകാർ ആരോപണമുയർത്തുകയും മരണത്തിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസും ബി.ജെ.പി.യും പ്രതിഷേധവുമായി മുന്നോട്ട് വരികയും കല്ലോടി പള്ളിയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിക്ക് വരെ രൂപം നൽകുകയും ചെയ്തതിന് ശേഷമാണ് മാനന്തവാടി പോലീസ് കേസെടുത്ത് അന്യോഷണംആരംഭിച്ചത്.

പിന്നിട് റഹീമിനെ അറസ്റ്റ് ചെയ്യുകയും ഇയാൾ റിമാന്റിൽ ആവുകയും ചെയ്തിരുന്നു. 
മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മാനന്തവാടി പോലീസ്  നവജാത ശിശുവിന്റെ ഡി.എൻ.എ ടെസ്റ്റ് നടത്തിയിരുന്നു. റഹീമിനെതിരെ  കൊലകുറ്റത്തിനും ബ്രൂണഹത്യയ്ക്കും  കേസെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post