Trending

KSRTC ബസ്സിൽ യുവതിക്ക് നേരെ തിരിഞ്ഞ് ലൈംഗിക ചേഷ്ട, പ്രതിയെ റിമാൻ്റ് ചെയ്തു.


താമരശ്ശേരി: മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നKSRTC ബസ്സിൽ യുവതിക്ക് നേരെ തിരിഞ്ഞ് തൻ്റെ ലൈംഗിക അവയവം പുറത്തെടുത്ത് ചേഷ്ടകൾ കാണിച്ചതിനെ തുടർന്ന് മറ്റു യാത്രക്കാർ പിടികൂടി ഇന്നലെ വൈകുന്നേരം താമരശ്ശേരി പോലീസിൽ ഏൽപ്പിച്ച മുക്കം മണാശ്ശേരി മടാരി സുധീറിനെ കോടതി റിമാൻ്റ് ചെയ്തു.

വയനാട്ടിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി നോക്കുന്നയാളാണ് പ്രതി.

ജാമ്യമില്ലാ വകുപ്പായ IPC 354 അടക്കം നിരവധി വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

താമരശ്ശേരി മജിസ്ട്രേറ്റ് അവധിയിൽ ആയതിനെ തുടർന്ന് ചുമതലയുണ്ടായിരുന്ന കുന്ദമംഗലം മജിസ്ട്രേറ്റിനു മുന്നിലാണ് പ്രതിയെ ഹാജരാക്കിയത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post