താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ കോരങ്ങാട് മഖാമിന് സമീപമുള്ള പഞ്ചായത്ത് വക ഭൂമിക്ക് സമീപം കാട്ടുപന്നിയെ പിടികൂടാനായി ആരോ ഒരുക്കിയ കെണിയിൽ കുടുങ്ങിയാണ് തെരുവ്നായയുടെ ജീവൻ പൊലിഞ്ഞ്.
ഇന്നലെ രാത്രി തന്നെ നായ കെണിയിൽ അകപ്പെട്ടിരുന്നെങ്കിലും രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെള്ളവും ഭക്ഷണവും നൽകി രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല..
Tags:
Latest News
