പെരിങ്ങത്തൂർ: ഞായറാഴ്ച രാത്രി എട്ടിന് പെരിങ്ങത്തൂർ സെൻറർ പോയൻറ് കെട്ടിടത്തിലെ സഫാരി സൂപ്പർ മാർക്കറ്റിന്റെ മുൻഭാഗം ആയുധമുപയോഗിച്ച് തകർത്ത ശേഷം അക്രമിയായ ജമാൽ ഓടിച്ചിരുന്ന ബജാജ് ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു. സംഭവത്തിനുപിന്നിൽ ആരാണെന്നു വ്യക്തമല്ല.
രാത്രി എട്ടിനാണ് മഴുവുമായെത്തിയ ജമാൽ സൂപ്പർ മാർക്കറ്റിന്റെ മുന്നിലെ കവാടത്തിന്റെ ഗ്ലാസുകൾ തകർത്തത്. റാക്കുകളും നിരവധി സാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ചൊക്ലി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ദിവസങ്ങൾക്കുമുമ്പും ജമാൽ പെരിങ്ങത്തൂർ ടൗണിൽ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജമാലിനെ തടയുന്നതിനിടെ നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.
Tags:
Latest News
