Trending

യുവാവിനെ പുതിയതുറ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തി


നെയ്യാറ്റിൻകര: യുവാവിനെ പുതിയതുറ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുതിയതുറ വാറുതട്ട് പുരയിടത്തിൽ ക്രിസ്തുദാസിന്റെയും റീത്തമ്മയുടെയും മകൻ റീജനെ(31)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ച രാത്രി വീട്ടിൽനിന്നു ഭക്ഷണം കഴിച്ച് കടപ്പുറത്ത് ഉറങ്ങാൻ പോയതാണ് റീജൻ. പുലർച്ചെ വീട്ടിൽ തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കടപ്പുറത്തു കിടക്കുന്നതു കണ്ടത്.തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മത്സ്യത്തൊഴിലാളിയായ റീജൻ അവിവാഹിതനാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post