Trending

റോഡ് പണിക്കെത്തിച്ച ജെസിബി തീയിട്ട് നശിപ്പിച്ചു


കോഴിക്കോട്: കോഴിക്കോട് റോഡ് പണിക്കെത്തിച്ച ജെസിബി തീയിട്ട് നശിപ്പിച്ചു. കുറ്റ്യാടി കുമ്പളച്ചോലയിലാണ് സംഭവം. നരിപ്പറ്റ-വിലങ്ങാട് റോഡ് പ്രവർത്തിക്കായി എത്തിച്ച ജെ.സി.ബിക്കാണ് തീവെച്ചത്.

പുലർച്ചെ മൂന്നുമണിയോടെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയുക്കുകയായിരുന്നു. പോലീസ് അന്യേഷണം ആരംഭിച്ചു. റോഡ് പണിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്‌.


T News

working in the field of advertising and printing

Post a Comment

Previous Post Next Post