Trending

യുഎസിൽ നിന്ന് മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല; മടക്കയാത്ര ദുബായ് വഴി


അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മടങ്ങിയെത്തില്ല. ദുബായ് വഴിയാണ് മടക്കയാത്ര. ദുബായ് എക്സ്പോയില്‍ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുക. താൻ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ നാളെ മടങ്ങിയെത്തുമെന്നും അദ്ദേഹം ഇന്നലെ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നു. 14ന് പുലർച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്. .


T News

working in the field of advertising and printing

Post a Comment

Previous Post Next Post