പേപ്പര്‍ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ലഹരി മരുന്ന് പിടികൂടി. കോഴിക്കോട് മാങ്കാവിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റു ചെയ്തു. പെരുമണ്ണ സ്വദേശി നിഹാല്‍, ബേപ്പൂര്‍ സ്വദേശി അജയകുമാര്‍ എന്നിവരെ പൊലീസ് പിടികൂടിയത്. 27 ഗ്രാം എം ഡി എം എ, 18 കുപ്പി ഹാഷീഷ് ഓയില്‍, എല്‍ എസ് ഡി സ്റ്റാംപ്‌സ് എന്നിവ പിടിച്ചെടുത്തു.
Tags:
Latest News
