Trending

ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു


കാഞ്ഞങ്ങാട്: ഭാര്യ  കാമുകനൊപ്പം ഒളിച്ചോടിയതില്‍  മനംനൊന്ത് യുവാവ് ആത്മഹത്യ  ചെയ്തു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യയെ കാണാതായത്.

 രണ്ടുദിവസത്തെ തിരച്ചിലിന് ശേഷം വിനോദ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി.

 ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. .യുവതിയോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ യുവതി കാമുകനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്തത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. 


T News

working in the field of advertising and printing

Post a Comment

Previous Post Next Post