Trending

പുതുപ്പാടി വില്ലേജിലെ ഭൂമി പ്രശനങ്ങൾ പരിഹരിക്കണം.,കേരള കോൺഗ്രസ്( എം)





ഈങ്ങാപ്പുഴ : പുതുപ്പാടി വില്ലേജിലെ സർവ്വേ നമ്പർ 1/1 ലെയും അതുപോലെ മറ്റു സർവ്വേ നമ്പറുകളിലെയും ഭൂമി പ്രശ്നം അടിയന്തിരമായി പരിഹരിച്ച് ഈ പ്രദേശത്തെ കർഷകരുടെയും ആളുകളുടെയും ആശങ്ക അകറ്റണമെന്ന്
കേരള കോൺഗ്രസ് (എം)
ജില്ലാ പ്രസിഡന്റ്‌ ശ്രീ ടി. എം. ജോസഫ് ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്‌ (എം ) പുതുപ്പാടി മണ്ഡലം പ്രതിനിധി സമ്മേളനം
ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. കാലങ്ങളായി ഈ പ്രദേശവാസികൾ അനുഭവിക്കുന്ന ഭൂമി പ്രശനം എത്രയും വേഗം പരിഹരിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് ഗവണ്മെന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ യോഗത്തിൽ പാർട്ടി പുതുപ്പാടി മണ്ഡലം പ്രസിഡണ്ട് ശ്രീ കാദർ ഹാജി അധ്യക്ഷം വഹിച്ചു . തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി ശ്രീ വിനോദ് കിഴക്കയിൽ , കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് ശ്രീ മാത്യു ചെമ്പോട്ടിക്കൽ, കെ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ബാബു പീറ്റർ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ഷിബു തോമസ്, കെ ടി യു സി ജില്ലാ സെക്രട്ടറി ശ്രീമതി ഗ്രേസി ജോർജ്ജ്, യൂത്ത് ഫ്രണ്ട് പുതുപ്പാടി മണ്ഡലം പ്രസിഡണ്ട് ശ്രീ ജിയോ വർഗ്ഗീസ്, ശ്രീ ജോർജ്ജ് ആർ വി , ശ്രീ തങ്കച്ചൻ താഴത്തു പറമ്പിൽ , ശ്രീ ടോമി പള്ളിത്താഴത്ത്, ശ്രീമതി സോളി രാജു , തുടങ്ങിയവർ പ്രസംഗിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post