Trending

ബസ്സുകൾ കേന്ദ്രീകരിച്ചുള്ള കവർച്ചവ്യാപകം, പ്രതികളെ പിടികൂടാനാവാതെ പോലീസ്, യാത്രക്കാർ ജാഗ്രതൈ....


താമരശ്ശേരി: താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബസ്സുകൾ കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങളും, മൊബൈൽ ഫോണുകളും, മറ്റു വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്ന സംഘം വിലസുന്നു.

ഇന്ന് കൈതപ്പൊയിലിൽ നിന്നും താമരശ്ശേരിയിലേക്ക് യാത്ര ചെയ്ത സ്ത്രീയുടെ മൂന്ന് പവൻ്റെ മാലയാണ് നഷ്ടപ്പെട്ടത്, കഴിഞ്ഞ ദിവസം ചുങ്കം സ്വദേശിനിയുടെ ഒന്നേകാൽ പവനിൽ അധികം തൂക്കം വരുന്ന സ്വർണ ചെയിൻ, പുതുപ്പാടി സ്വദേശിനിയുടെ മൊബൈൽ ഫോൺ, നരിക്കുനി സ്വദേശിനിയുടെ മാല, ഏതാനും ആഴ്ചകൾ മുമ്പ് ബാലുശ്ശേരിയിൽ നിന്നും താമരശ്ശേരിക്ക് യാത്ര ചെയ്ത സ്ത്രീയുടെ നാലുപവൻ്റെ സ്വർണ മാല, വയനാട് സ്വദേശിനിയുടെ മാല, ഇതൊന്നും കൂടാതെ പേഴ്സും, പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടുന്നവർ നിരവധിയാണ്.

കവർച്ച സംഘം യാതൊരു കൂസലുമില്ലാതെ വിലസുമ്പോൾ ഇവരെ പിടികൂടാൻ പോലീസിനും സാധിച്ചിട്ടില്ല.

തിരക്കുള്ള ബസ്സിൽ താമരശ്ശേരി ബസ്സ് ബേയിൽ നിന്നും കയറുന്നവരുടെയും, മറ്റു ഭാഗങ്ങളിൽ നിന്നും തിരക്കുള്ള ബസ്സിൽ യാത്ര ചെയ്യുന്നവരുടെയും ആഭരണങ്ങളും വസ്തുക്കളുമാണ് മോഷ്ടിക്കപ്പെടുന്നത്.

കവർച്ച സംഘം കൂട്ടമായി ബസ്സിൽ കയറി കൃത്രിമമായി ഉന്തും തള്ളുമുണ്ടാക്കി യാത്രക്കാരുടെ ശ്രദ്ധ തിരിക്കുകയും ഈ അവസരത്തിൽ വസ്തുക്കൾ അപഹരിക്കുകയും ചെയ്യുന്നതാണ് രീതി.

ബസ്സിൽ നിന്നും ഇറങ്ങിയതിന് ശേഷമോ, വീട്ടിൽ എത്തിയ ശേഷമോ ആണ് പലരും വസ്തുക്കൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

കൊച്ചു കുട്ടികളുടെ ആഭരണങ്ങൾ നഷ്ടമാവുന്നത് പതിവാണെങ്കിലും എവിടെയോ കളഞ്ഞു പോയതായിരിക്കുമെന്ന് കരുതി പലരും പരാതി നൽകാറില്ല.

ബസ്സ് യാത്രാ സമയത്ത് സ്വർണാഭരണങ്ങൾ ധരിക്കാതിരിക്കുകയും, മൊബൈൽ ഫോൺ, പേഴ്സ് തുടങ്ങിയവ ശ്രദ്ധയോടെ സൂക്ഷിക്കുകയും ചെയ്താതാൽ ദു:ഖിക്കേണ്ടി വരില്ല

മോഷ്ടാക്കളെ പിടികൂടാൻ അടിയന്തിര നടപടി പോലീസ് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post