Trending

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്താൻ ശ്രമം; ബംഗാളി യുവതി പിടിയിൽ


തൃശൂർ‌  കൊരട്ടിയിൽ  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ  കൊൽക്കത്തയിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമിച്ച ബംഗാൾ സ്വദേശിനി പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി 25 വയസ്സുള്ള സാത്തി ബീവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അതിഥി തൊഴിലാളിയായ മാതാപിതാക്കൾ ജോലിക്ക് പോയ സമയംനോക്കി പെൺകുട്ടിയെ ബംഗാൾ സ്വദേശിയായ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് സാത്തി ബീവി കടത്തിക്കൊണ്ടുപോയത്.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്താഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടിയേയും പ്രതിയേയും പെരുമ്പാവൂരിൽ നിന്നും കണ്ടെത്തിയത്. മൂർഷിദാബാദിലുള്ള ഭർത്താവ് അറിയാതെ പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാൻ വന്നതാണെന്നും പെൺകുട്ടിയേയും കൂട്ടി കൊൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോട് സമ്മതിച്ചു.

പ്രതി അന്തർസംസ്ഥാന ബസ്സുകളിൽ ആണ് പെൺകുട്ടിയെ കടത്താൻ ശ്രമിച്ചത്. ട്രാവൽ ഏജൻസി ഓഫീസിലും ബസ്സുകളിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടിക്കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post