Trending

അബുദാബിയിൽ ഹൂതി ആക്രമണം; രണ്ട്‌ ഇന്ത്യക്കാരടക്കം മൂന്ന്‌ പേർ കൊല്ലപ്പെട്ടു


മനാമ : അബുദാബി മുസഫയില്‍ പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ഡ്രോണ്‍ ആക്രമണമാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.

അബുദാബി ദേശീയ എണ്ണ കമ്പനിയായ അഡ്‌നോക് സംഭരണശാലകള്‍ക്ക് സമീപമുള്ള മുസഫ വ്യാവസായിക മേഖലയില്‍ മൂന്ന് ഇന്ധന ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മാണ മേഖലയിൽ തീപിടുത്തമുണ്ടായതായും 
പ്രാഥമിക അന്വേഷണത്തില്‍ ഡ്രോണ്‍ ആക്രമണമാണെന്നാണ്‌ സൂചനയെന്നും അബുദാബി പൊലീസ്‌ അറിയിച്ചു.

തീപിടുത്തത്തിനും സ്‌ഫോടനത്തിനും കാരണമായേക്കാവുന്ന ഡ്രോണ്‍ പോലുള്ള വസ്‌തുവിന്റെ ഭാഗങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്‌തു. ഇത് നിലത്ത് വീണാണ് തീപിടുത്തമുണ്ടായത്. 

മുസഫയില്‍ ഐകാഡ് മൂന്നില്‍ തിങ്കള്‍ രാവിലെയാണ് സ്‌ഫോടനമുണ്ടായത്‌. ഇന്ത്യക്കാര്‍ക്ക് പുറമേ ഒരു പാക്കിസ്ഥാന്‍ സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കി. യെമനിലെ ഹൂതി വിമിതരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അതേസമയം, യുഎഇയില്‍ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post