Trending

താമരശ്ശേരി - കൊയിലാണ്ടി റോഡിൽ ഗട്ടറിൽ തെന്നി വീണ് സ്കൂട്ടർ യാത്രികന് പരിക്ക്.



കൊയിലാണ്ടി - താമരമശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി മുണ്ടോത്ത് റോഡിലെ കുഴിയില്‍ സ്‌ക്കൂട്ടര്‍ തെന്നി വീണ് മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന് പരുക്കേറ്റു.

 രാവിലെ 8 മണിയോടെയാണ് അപകടം. ബാലുശ്ശേരിയിലുള്ള ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് അപകടം.
മുണ്ടോത്ത് പള്ളി സ്റ്റോപ്പിനടത്തുള്ള ഇറക്കത്തില്‍ റോഡ് ഒരു ഭാഗത്ത് സോളിങ്ങ് നടത്തിയിട്ടുണ്ട്. മറുഭാഗത്ത് കുഴിയെടുത്ത നിലയിലുമാണ്. ഇവിടെ വെള്ളം നനച്ചിട്ടിരിക്കുന്നതിനാല്‍ ചെളിയായി കിടക്കുകയാണ്. ഇതിലേക്ക് വഴുതി സ്‌ക്കൂട്ടര്‍ തെന്നി മറിയുകയും, റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു.

 ഹെല്‍മെറ്റുള്ളതിനാല്‍ തലക്ക് പരുക്കേറ്റില്ല. തോളെല്ലിനും, കൈകാലുകള്‍ക്കും പരുക്കേറ്റു. ഉള്ളിയേരി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. പൊതുമരാമത്ത് മന്ത്രിക്കും, കലക്ടര്‍ക്കും , റോഡ് നിര്‍മാണ പ്രോജക്ട് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഇവിടെ രണ്ടുഡോക്ടര്‍മാരും ഒരു വീട്ടമ്മയും ഇരുചക്രവാഹനം തെന്നിവീണ് പരുക്കേറ്റിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post