കട്ടിപ്പാറ:കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺ ആയി ഷൈജ ഉണ്ണിയും വൈസ് ചെയർപേഴ്സണായി റുഖിയ ഖാദറും ചുമതലയേറ്റു. എതിരില്ലാതെയാണ് ഇവർ തെരെഞ്ഞെടുപ്പെട്ടത്. സി. ഡി.എസ് സ്ഥാനങ്ങൾ പിടിച്ചെടുക്കുന്നതിന് വേണ്ടി യു.ഡി. എഫ് നേതൃത്വം എല്ലാ നിലയിലും പരിശ്രമിച്ചിരുന്നു. ഇവരെ പരാജയപ്പെടുത്തിയാണ് 11 അംഗ പിന്തുണയോടെ നിലവിലെ പാനൽ തെരെഞ്ഞെടുക്കപ്പെട്ടത്.
11 സീറ്റുകൾ എൽ. ഡി. എഫ്നും 2 സീറ്റുകൾ യു. ഡി. എഫ് നും 1 സീറ്റ് കോൺഗ്രസ് പിന്തുണയോടെ ബിജെപി ക്കും ലഭിച്ചു.1 അംഗം സ്വാതന്ത്രയാണ്. കോലീബി സഖ്യത്തെ പരാജയപ്പെടുത്തിയാണ് എൽ. ഡി. എഫ് ഉജ്ജ്വല വിജയം നേടിയത്.
Tags:
Latest News
