Trending

മുംബൈയില്‍ കള്ളനോട്ട് വേട്ട; കോടികളുമായി വന്‍ സംഘം പിടിയില്‍


മുംബൈയില്‍ കോടികളുടെ കള്ളനോട്ടുമായി വന്‍ സംഘം പിടിയില്‍. കള്ളനോട്ട് അച്ചടിച്ചു വിതരണം ചെയ്തുവന്നിരുന്ന സംഘത്തെയാണ് പിടികൂടിയത്. ഇവര്‍ അന്തര്‍ സംസ്ഥാന തലത്തില്‍ വ്യാജ കറന്‍സികള്‍ വിതരണം ചെയ്തു വന്നിരുന്നതായും മുംബൈ പൊലീസ് വ്യക്തമാക്കി.

 ഏഴ് പേരെയാണ് നിലവില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് ദഹിസര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് സംഘത്തെ പിടികൂടാനായത്. കാറില്‍ കടത്താന്‍ ശ്രമിച്ച നോട്ടുകളും അന്വേഷണ സംഘം പിടികൂടുകയായിരുന്നു. നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.

2000 രൂപയുടെ 250 ബണ്ടില്‍ കള്ള നോട്ടുകളാണ് കാറില്‍നിന്ന് പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നുമാണ് മറ്റ് പ്രതികളെ പിടികൂടാനായത്. അന്ധേരിയിലെ ഒരു ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേരെയും രണ്ടു കോടി രൂപയുടെ രണ്ടായിരത്തിന്റെ 100 കെട്ട് നോട്ടും പിടിച്ചെടുത്തത്. മാത്രമല്ല, ഇവരുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post