Trending

യെഡിയൂരപ്പയുടെ കൊച്ചുമകൾ മരിച്ച നിലയിൽ; ഫാനിൽ തൂങ്ങിയനിലയിൽ മൃതദേഹം


കർണാടക മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യഡിയൂരപ്പയുടെ െകാച്ചുമകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ശിവാജി നഗറിലുള്ള സ്വന്തം അപ്പാർട്ട്മെന്റിലെ ഫാനിലാണ് 30കാരി സൗന്ദര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ദുരൂഹ മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. യഡിയൂരപ്പയുടെ മകൾ പത്മയുടെ മകളാണ് ഡോക്ടർ കൂടിയായ സൗന്ദര്യ. രണ്ട് വർഷം മുൻപായിരുന്നു സൗന്ദര്യയുടെ വിവാഹം. മൃതദേഹം പോസ്മോർട്ടത്തിനായി മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post