Trending

അകാലത്തിൽ പൊലിഞ്ഞ വിദ്യാർത്ഥിയുടെ സ്മരണക്കായി ബിരിയാണി ചലഞ്ചിലേക്ക് കുടുംബത്തിൻ്റെ ധനസഹായം.



താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്ക് അകാലത്തിൽ പൊലിഞ്ഞ വിദ്യാർത്ഥിയുടെ കുടുംബത്തിൻ്റെ കൈത്താങ്ങ്.

വിഭവസമാഹരണത്തിലേക്ക് കഴിഞ്ഞ വർഷം അകാലത്തിൽ പൊലിഞ്ഞ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന താമരശ്ശേരി ചുങ്കം കുയ്യലിക്കുന്നുമ്മൽ അനിൽ - ബബിത ദമ്പതിമാരുടെ മകൻ അഭിലാഷിൻ്റെ സ്മരണക്കായാണ് മാതാവ് ബബിത ധനസഹായം കൈമാറിയത് .


പി.ടി എ പ്രസിഡൻ്റ് പി.എം.അബ്ദുൽ മജീദ് ധനസഹായം ഏറ്റുവാങ്ങി,ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്, പ്രധാനധ്യാപിക ജ്യോതി മാനോത്ത്,സലാം മാസ്റ്റർ, ഇഖ്ബാൽ പൂക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post