Trending

റോഡരികിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടി, 10000 രൂപ പിഴ ചുമത്തി.



താമരശ്ശേരി:റോഡരികിൽ മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരെ നടപടി, കൂൾബാർ ഉടമയിൽ നിന്നും 10000 രൂപ പിഴ ചുമത്തി.

താമരശ്ശേരി കോരങ്ങാട് അൽഫോൺസാ റോഡിൽ TT മുക്ക് ജങ്ഷനിൽ റോഡരികിൽ മാലിന്യം തള്ളിയ കൂൾബാർ ഉടമക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ഭക്ഷണ സാധനങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും അവശിഷ്ടങ്ങളാണ് റോഡിൽ തള്ളിയത്, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് സബ് ഇൻസ്‌പെക്ടർ പുരുഷോത്തമന്റെ നേതൃത്വത്തിൽ പോലീസും പഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി സമീർ, ഹരിതം സുന്ദരം കോഡിനേറ്റർ സത്താർ പള്ളിപ്പുറം, വാർഡ് മെമ്പർ ആയിഷ മുഹമ്മദ്‌, രണ്ടാം വാർഡ് ശുചിത്വം കൺവീനർ ജലീൽ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ നിന്നാണ് മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞത്.

സ്ഥാപന ഉടമയെ പോലീസും പഞ്ചായത്ത് ആരോഗ്യ വിഭാഗവും വിളിച്ചു വരുത്തുകയും പിഴ ചുമത്തുകയുമായിരുന്നു.

.
T News

working in the field of advertising and printing

Post a Comment

Previous Post Next Post