ഓട്ടോറിക്ഷയിൽ വെച്ച് അനധികൃതമായി മദ്യം വിൽപ്പന നടത്തുന്നതിനിടെ യുവാവ് പിടിയിൽ.വൈലത്തൂർ സ്വദേശി കളത്തിങ്ങൽ പ്രവീൺ (38)നെയാണ് കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.കെ.ദാസും സംഘവും അറസ്റ്റ് ചെയ്ത്. 11 കുപ്പി മദ്യമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കൂടാതെ വിൽപ്പന നടത്തി കിട്ടിയ 5340 രൂപയും പോലീസ് പിടിച്ചെടുത്തു. എഎസ്ഐ രവി, നീന,ദേവയാനി, ഹബീബ്, സോണി , സുജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.
Tags:
Latest News
