Trending

ഓട്ടോ മറിഞ്ഞ് അപകടം, കിഴുവിലം സ്വദേശി മരിച്ചു

 

ആറ്റിങ്ങൽ : 2016ൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷപ്പെട്ട കിഴുവിലം സ്വദേശി ഇന്ന് വീണ്ടും ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ട് മരിച്ചു. കിഴുവിലം പഞ്ചായത്ത്‌ പരിധിയിൽ മാമം ജിവിആർഎംയുപിഎസ്സിന് സമീപം പുലിയൂർക്കോണം ചരുവിള വീട് സഹദേവന്റെയും രമയുടെയും മകൻ രഞ്ജിത്ത് (30) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2:10 നു കല്ലുവാതുക്കൽ മേവനകോണം എന്ന സ്ഥലത്ത് വെച്ച് ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്. രജിത്തിന്റ വിവാഹനിശ്ചയം ഇക്കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു.

2016 ഡിസംബറിൽ പത്തനംതിട്ടയിൽ വച്ച് രഞ്ജിത്ത് യാത്ര ചെയ്തിരുന്ന ഓട്ടോ മറിഞ്ഞ് കൂടെ ഉണ്ടായിരുന്നു 2 പേർ മരണപ്പെടുകയും രഞ്ജിത്തിനും മറ്റൊരാൾക്കും ഗുരുതര പരിക്കേറ്റ് നാലു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. അന്ന് ശബരിമല ദർശനത്തിന് പോയതായിരുന്നു .

സഹോദരൻ സജിത്ത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post