താമരശ്ശേരി. സൊസൈറ്റി ഫോർ പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച *പാലിയേറ്റീവ് ദിനാചരണവും** *കേരള ഗവൺമെൻ്റ് നഴ്സസ് അസോസിയേഷൻ* *സിസ്റ്റർ ലിനി പുതുശ്ശേരി*ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ* കിടപ്പ് രോഗികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും *ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജെ.ടി അബ്ദുറഹിമാൻ* ഉദ്ഘാടനം നിർവ്വഹിച്ചു. മഹാമാരി കാലത്തെ പാലിയേറ്റീവ് കെയർ പരിചരണം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്നും ഓരോ വീട്ടിലും ഒരു വളണ്ടിയർ എന്ന നിലയിൽ ഉയർന്ന് വരണമെന്നും അദ്ധേഹം പറഞു. യോഗത്തിൽ സി.ഹുസയിൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ്ഖാൻ, മെമ്പർ വള്ളി കോരങ്ങാട്, ഹാരിസ് അമ്പായത്തോട്,
റാഷി താമരശ്ശേരി, വി.കെ.അഷ്റഫ്,വി. പി ഉസ്മാൻ, കെ ജി എൻഎ ജില്ലാ വൈസ് പ്രസിഡൻ്റ് മഹിജ, സഫിയ കാരാട്ട്, എം മജീദ് ,
കെ ഇസ്മായിൽ,,
രതീഷ് മാത,ഷീജ പിജോയ്, രാജി. പി, തുടങ്ങിയവർ സംസാരിച്ചു
കെ സരസ്വതി, സ്വാഗതവും രത്നവല്ലി നന്ദിയും പറഞ്ഞു
Tags:
Latest News
