Trending

മികച്ച സേവനം കാഴ്ചവെച്ച താമരശ്ശേരി ട്രാഫിക് എസ് ഐ പി.മുഹമ്മദിനെ JCI ആദരിച്ചു.




താമരശ്ശേരി:മികച്ച സേവനം കാഴ്ചവെച്ച താമരശ്ശേരി ട്രാഫിക് എസ് ഐ പി.മുഹമ്മദിനെ JCI ആദരിച്ചു.

റോഡ് സേഫ്റ്റി ദിനത്തോടനു ബന്ധിച്ചു JCI താമരശ്ശേരി ടൗൺ യൂനിറ്റാണ്   ഏറെ കാലമായി താമരശ്ശേരിയിൽ  ട്രാഫിക് എസ് ഐയായി  സേവനമനുഷ്ടിക്കുകയും, ഈ മാസം അവസാനം വിരമിക്കാനിരിക്കുകയും ചെയ്യുന്ന പി മുഹമ്മദിനെ ആദരിച്ചത്. 





  JCI താമരശ്ശേരി ടൗൺ പ്രസിഡന്റ്‌ ഫസ്‌ലാബാനു ഉപഹാരം കൈമാറി , സോൺ ഓഫീസറും  മുൻ പ്രസിഡൻ്റുമായ  ജോബിൻ ജോൺ  പൊന്നാടയണിയിച്ചു. മുൻ പ്രസിഡന്റ്‌ മാരായ  സാജിത് naxus. Dr. വിവിൻ ദാസ്, സക്രട്ടറി ആൽവിൻ ആൻറണി,   കദീജ സത്താർ പ്രസീന സുരേഷ്, സുഗന്തി രമേശ്‌ ,ഷീജ ദിലീപ്   മറ്റു പോലിസ് ഉദ്യോഗസ്ഥരും  പങ്കെടുത്തു.  അതോടൊപ്പം  ചുങ്കം  ചെക്ക് പോസ്റ്റ്  പരിസരത്ത് ട്രാഫിക്  ബോധവൽക്കരണ പരിപാടി നടത്തി. ഹെൽമെറ്റ്‌ ധരിക്കാതെ പോകുന്ന യാത്രകർക്കു   ബോധവത്കരണ  ക്ലാസ് നൽകുകയും, ഹെൽമെറ്റ്‌ ധരിച്ച് യാത്ര ചെയ്തവർക്ക്   മധുരം നൽകുകയും ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post