Trending

14കാരനെ പീഡിപ്പിച്ചു; തൃശൂരില്‍ മധ്യവയസ്കൻ അറസ്റ്റില്‍


തൃശൂരില്‍ പോക്‌സോ കേസില്‍ മുൻ പള്ളി ഇമാമായ മധ്യവയസ്കൻ അറസ്റ്റില്‍. മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം ബഷീര്‍ സഖാഫി ആണ് അറസ്റ്റിലായത്. 52 വയസാണ്.

തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമാണ് കരൂപ്പടന്ന സ്വദേശിയായ ബഷീര്‍ സഖാഫി. ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന്, ഒളിവില്‍ പോയ ബഷീര്‍ സഖാഫിയെ പിടികൂടാനുള്ള പരിശ്രമത്തിലായിരുന്നു പൊലീസ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post