കെട്ടിട നിർമാണ തൊഴിലാളിയായ അമീർ അലി മൂന്ന് മാസം മുൻമ്പാണ് ചങ്ങരംകുളത്ത് വെച്ച് സ്‌കൂളിൽ പോയിരുന്ന 16 വസുള്ള പെൺകുട്ടിക്ക് മൊബൈൽ നമ്പർ കൈമാറിയത്. പിന്നീട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും വീട്ടുകാർ ചങ്ങരംകുളം പോലീസിന് പരാതി നൽകുകയും ആയിരുന്നു.
ചങ്ങരംകുളം പൊലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ എസ്‌ഐ രാജേന്ദ്രൻ, എസ് സി പി ഒ ഷിജു, സിപിഒ മാരായ ജെറോം,സുജിത്ത്,എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
